Connect with us

Kerala

പൗരത്വ നിയമം: സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിയുള്ള സമരം വേണ്ടെന്ന് ജിഫ്‌രി തങ്ങള്‍

Published

|

Last Updated

കോഴിക്കോട് | പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിയുള്ള സമരം വേണ്ടെന്ന് സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പ്രതിഷേധം അതിരുവിടുന്നതാകരുതെന്നും തങ്ങള്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കക്ഷിരാഷ്ട്രീയ മത ഭേദമന്യേ സര്‍വ്വരും പങ്കാളികളാവുന്നുണ്ട്. ഇതിനിടയില്‍ ജനവികാരം മുതലെടുത്ത് ചില തീവ്രസംഘടനകള്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുത്. നിയമം കയ്യിലെടുത്ത് കൊണ്ടുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് വിപരീതഫലമാണുണ്ടാവുകയെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയുള്ള പൗരത്വ നിയമത്തിനെതിരേ രാജ്യത്ത് ഉയര്‍ന്ന് വന്നിട്ടുള്ള ജനവികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.

Latest