Connect with us

Business

ടാറ്റ ചെയര്‍മാനായി സൈറസ് മിസ്ത്രിയെ തിരിച്ചെടുക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്

Published

|

Last Updated

മുംബൈ | ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ഉത്തരവിട്ടു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ടാറ്റ സണ്‍സിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മൂന്ന് വര്‍ഷം മുമ്പ് സൈറസ് മിസ്ത്രിയെ പുറത്താക്കിയത്. തുടര്‍ന്ന് രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി ചുമതലയേല്‍ക്കുകയായിരുന്നു.

മിസ്ട്രിക്കെതിരായ രത്തന്‍ ടാറ്റയുടെ നടപടികള്‍ അടിച്ചമര്‍ത്തലാണെന്ന് എന്‍സിഎഎല്‍ടിയുടെ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള ടാറ്റാ സണ്‍സിന്റെ നടപടി നിയമവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. സ്വകാര്യവത്കരണ പദ്ധതിക്ക് 2017 സെപ്റ്റംബറില്‍ ടാറ്റ സണ്‍സ് ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

സൈറസ് മിസ്ട്രിയുടെ പെട്ടെന്നുള്ള പുറത്താക്കല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ഒരു പ്രക്ഷോഭം സൃഷ്ടിച്ചിരുന്നു. കുടുംബാംഗത്തിന്റെ ഉടമസ്ഥതയിലുള്ള ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ ഭാഗമായ ഷാപൂര്‍ജി പല്ലോഞ്ചി & കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായാണ് മിസ്ത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2006 ല്‍ ടാറ്റാ സണ്‍സിന്റെ ബോര്‍ഡില്‍ ചേര്‍ന്ന അദ്ദേഹം 2011 നവംബറില്‍ ഡെപ്യൂട്ടി ചെയര്‍മാനായി നിയമിതനാവുകയായിരുന്നു.

Latest