Connect with us

National

സമരത്തില്‍ പങ്കെടുത്തതിന് ഡല്‍ഹി സര്‍വ്വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് എ ബി വി പി ഭീഷണി

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത മലയാളി വിദ്യാര്‍ഥികളെ എ ബി വി പിക്കാര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി. ഡല്‍ഹി സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് ഭീഷണി. വിദ്യാര്‍ഥികളെ ഒറ്റക്ക് പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതായാണ് പരാതി. ഇനി പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുത്.

സമരത്തിന്റെ ഭാഗമായാല്‍ ക്യാമ്പസുകളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി മലായാളി വിദ്യാര്‍ഥികുളുടെ കൂട്ടായ്മയായ മൈത്രിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

 

 

Latest