Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: അകലക്കുന്നത്ത് രണ്ടില വീണു; ഫുട്‌ബോള്‍ ലക്ഷ്യം കണ്ടു

Published

|

Last Updated

കോട്ടയം | തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും നേര്‍ക്കുനേര്‍ മത്സരിച്ച അകലക്കുന്നത്ത് പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് ജയം.

ഫുട്‌ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച ജോസ് കെ മാണി വിഭാഗം നേതാവ് ബിപിന്‍ തോമസാണ് രണ്ടില ചിഹ്നത്തില്‍ മത്സരിച്ച ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ജോര്‍ജ് തോമസിനെ പരാജയപ്പെടുത്തിയത്. ആകെ 621 വോട്ടുകളുള്ള പുവത്തിളപ്പ് വാര്‍ഡില്‍ 257 വോട്ട് ബിപിന്‍ തോമസ് നേടി. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായ ജോര്‍ജ്ജ് തോമസിന് 257 വോട്ടുകളാണ് ലഭിച്ചത്. ആകെ നാല് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നിയിച്ചുവെങ്കിലും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫിന്റെ ഒപ്പോട് കൂടിയ അപേക്ഷ സമര്‍പ്പിച്ച ജോര്‍ജ്ജ് തോമസിനാണ് ചിഹ്നം അനുവദിച്ചത്.
ജോസ് വിഭാഗം നേതാവും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ബേബി പന്തലാനി മരിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.