Connect with us

National

പത്മശ്രീ തിരിച്ചുനല്‍കി ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിനെതിരെ പത്മശ്രീ തിരിച്ചുനല്‍കി പ്രതിഷേധം. ഉര്‍ദു എഴുത്തുകാരന്‍ മുജ്തബ ഹുസൈനാണ് പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കി. രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും അസ്വസ്ഥതയുണ്ടാക്കുന്നുന്നും ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പുരസ്‌കാരം തന്റെ കൈയില്‍വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അരക്ഷിതാവസ്ഥ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാന്തരീക്ഷം, വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ ജ്വാലകള്‍ എന്നിവയൊക്കെ യഥാര്‍ഥത്തില്‍ അസ്വസ്ഥപ്പെടുത്തുന്നു. നമ്മള്‍ വളരെ യാതന അനുഭവിച്ചും പ്രയത്നിച്ചും പ്രവര്‍ത്തിച്ച ജനാധിപത്യം തകര്‍ക്കപ്പെടുന്നത് അപലപനീയമാണ്. തനിക്ക് 87 വയസായി. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് എനിക്കു കൂടുതല്‍ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest