Connect with us

National

ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം; ഹരജികള്‍ ഡല്‍ഹി ഹൈകോടതി നാളെ പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഡല്‍ഹി ഹൈകോടതി നാളെ പരിഗണിക്കും. സംഭവത്തില്‍ വസ്തുതാന്വേഷണ കമ്മറ്റിയുടെ കണ്ടെത്തലുകളും കോടതി കേള്‍ക്കും.

ജാമിഅ മില്ലിയ്യയിലേയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള ഹരജികള്‍ അതത് ഹൈകോടതികള്‍ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇരുപക്ഷത്തെയും കേട്ട ശേഷം അന്വേഷണം നടത്താന്‍ ഹൈക്കോടതികള്‍ സമിതിയെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേ സമയം ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച കാട്ടാളത്തെ ന്യായീകരിച്ച് ഡല്‍ഹി പോലീസ് രംഗത്തെത്തിയിരുന്നു. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സര്‍വകലാശാലയില്‍ കയറിയത്. വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സര്‍വകലാശാലയില്‍ കയറിയതെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്.

Latest