Connect with us

National

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേയില്ല; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് കേന്ദ്രം മറുപടി നല്‍കണം. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. നിയമംസ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു

പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്

 

Latest