Connect with us

Kerala

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും കടന്ന രണ്ട് പേരെ കണ്ടെത്തി; അഞ്ച് റിമാന്‍ഡ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

Published

|

Last Updated

തൃശൂര്‍ | മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാണാതായ ഏഴ് പേരില്‍രണ്ട് പേര്‍ പിടിയില്‍. ഇവിടെനിന്നും കടന്ന രാഹുല്‍ എന്നയാളും മറ്റൊരാളുമാണ് പിടിയിലായത്‌. അഞ്ച്റിമാന്‍ഡ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. രക്ഷപ്പെട്ട ചിലരുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും മറ്റുള്ളവരെ കുറിച്ചും ഏകദേശ ധാരണ ലഭിച്ചതായും പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴു പേര്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. രാത്രി 7.50നാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഇവരെ തടയാനെത്തിയ പോലീസുകാരനായ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.

പോലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. റിമാന്‍ഡ് തടവുകാരായ വിജയന്‍, നിഖില്‍, വിഷ്ണു, വിപിന്‍, ജിനീഷ് എന്നീ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Latest