Connect with us

Gulf

ദമാമില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published

|

Last Updated

ദമാം  | സഊദിയിലെ ദമാമില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു .കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം ചോപ്പുള്ളില്‍ വീട്ടില്‍ രാജേഗാപാല്‍ (60) ആണ് മരിച്ചത് . തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .

ദമാമിലെ അല്‍ സാമില്‍ അലൂമിനിയം കമ്പനിയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു രാജേഗാപാല്‍. ദമാം സെന്‍ട്രല്‍ മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജയലക്ഷ്മിയാണ് ഭാര്യ . മകള്‍: അഞ്ജലി.