Connect with us

Kerala

ഐക്യത്തിനെതിരായ എതൊരു ശ്രമത്തേയും നിരുത്സാഹപ്പെടുത്തണം: മമ്മുട്ടി

Published

|

Last Updated

കൊച്ചി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകവെ പ്രതികരണവുമായി നടന്‍ മമ്മുട്ടി. ജാതി, മത, വര്‍ണ പരിഗണനകള്‍ക്ക് അതീതമായി ഉയരുമ്പോള്‍ മാത്രമാണു രാജ്യം എന്ന നിലയില്‍ നമുക്കു മുന്നോട്ടു പോകാനാവുകയെന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഈ ഐക്യത്തിന് എതിരായുള്ള ഏതൊരു ശ്രമങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ഒരു മണിക്കൂറിനകം 27,000 ലേറെ ലൈക്കും 2600 ലേറെ കമന്റുകളും 2700 ലേറെ ഷെയറുകളുമാണ് കുറിപ്പിനു ലഭിച്ചിരിക്കുന്നത്. നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികലെ ഡല്‍ഹി പോലീസ് നേരിട്ട നടപടിയില്‍ പ്രതിഷേധിച്ച് പൃഥിരാജ്, ടൊവീനോ തോമസ്, അമല പോള്‍, പാര്‍വതി തിരുവോത്ത് , ഷെയ്ന്‍ നിഗം തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Latest