Connect with us

National

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ചവരെ അടച്ചു

Published

|

Last Updated

ചെന്നൈ |പൗരത്വ ഭേദഗതി നിയമത്തില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചു. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

അതേ സമയം നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. രാത്രിയും സമരം തുടരുകയാണ്. സ്ഥാപനം അടച്ചതായി അറിയിച്ച അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest