Connect with us

National

എതിര്‍ക്കാനാകുന്നത്രയും എതിര്‍ക്കാം; പൗരത്വ നിയമത്തില്‍നിന്നും പിന്നോട്ടില്ല: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യമെങ്ങും പ്രതിഷേധം അതിശക്തമായിരിക്കെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തെ രാഷ്ട്രീയമായി എതിര്‍ത്തോളൂ എന്നും നിയമം നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും ഷാ വ്യക്തമാക്കി. ഡല്‍ഹിയിലെ ദ്വാരകയില്‍ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷാ.

പുതിയ നിയമത്തെ എത്രത്തോളം എതിര്‍ക്കാമോ അത്രയും എതിര്‍ക്കാം. എന്നാലും നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. എന്തുവന്നാലും അഭയാര്‍ഥികളുടെ സംരക്ഷണം മോദി സര്‍ക്കാര്‍ ഉറപ്പാക്കും. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

Latest