Connect with us

National

പൗരത്വ നിയമം: കേരള മുസ്‌ലിം ജമാഅത്ത് സുപ്രീം കോടതിയില്‍ ഹരജി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ തീരുമാന പ്രകാരമാണ് ഹരജി ഫയല്‍ ചെയ്തത്.

പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന തുല്യനീതിക്കും തുല്യാവകാശത്തിനും വിരുദ്ധമാണെും അതിനാല്‍ പ്രസ്തുത നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അപേക്ഷിച്ചാണ് അഡ്വ. ഹര്‍ഷാദ് വി ഹമീദ്, അഡ്വ. ദിലീപ് പുലക്കോട്ട് എന്നിവര്‍ മുഖേന ഹരജി നല്‍കിയത്.

നിയമപരമായി സാധിക്കുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നീങ്ങുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest