Connect with us

National

ഡല്‍ഹിയില്‍ പ്രതിഷേധം സംഘര്‍ഷഭരിതമായി; പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു, നിരവധി വാഹനങ്ങള്‍ അഗ്നിക്കിരിയായി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരം ഡല്‍ഹിയില്‍ മൂന്നാം ദിവസവും സംഘര്‍ഷഭരിതമായി. ഉച്ചക്ക് 12ഓടെയാണ് പ്രതിഷേധ സമരം തുടങ്ങിയത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ രണ്ട് ബസ്സുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. മറ്റ് നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. ഒരു മണിക്കൂറിലധികം സംഘര്‍ഷാവസ്ഥ നിലിനിന്നും. പോലീസിന് നേരെയും കല്ലേറുണ്ടായി. നിരവധി പേര്‍ പോലീസ് കസ്റ്റഡിയിലാണ്.

സംഘര്‍ഷത്തെത്തുടര്‍ന്ന് സീലംപൂര്‍ -ജാഫ്രദാബാദ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാന്‍ സമീപത്തുള്ള അഞ്ച് മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടച്ചിരിക്കുകയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.