Connect with us

Gulf

സെക്യുലറിസത്തെ അശ്ലീലമായി കാണുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്: കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ

Published

|

Last Updated

റിയാദ്: ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ മൂല്യങ്ങളെ നിരാകരിക്കുകയും നിരസിക്കുകയും ചെയ്യുന്നതാണെന്ന് ഗുരുവായൂര്‍ എം എല്‍ എ. കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്ത്യ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന നടപടിയാണ് നിയമ ഭേദഗതിയിലൂടെ മോദി സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇതിനെ കുറിച്ചൊന്നും ഒരു വരിപോലും എഴുതാനോ പറയാനോ തയ്യാറാകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതായും അബ്ദുല്‍ ഖാദര്‍ എം എല്‍ എ പറഞ്ഞു. സുരേന്ദ്രന്‍ കൂട്ടായി ആമുഖ പ്രഭാഷണം നടത്തി. ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സുധാകരന്‍ കല്ല്യാശ്ശേരി, സെബിന്‍ ഇഖ്ബാല്‍ പ്രസംഗിച്ചു.