Connect with us

National

നിര്‍ഭയ കേസ്: പുനപ്പരിശോധന ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹരജിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പിന്മാറി. ഇരയായ പെണ്‍കുട്ടിക്കു വേണ്ടി തന്റെ കുടുംബാംഗം കോടതിയില്‍ ഹാജരാകുന്നതിനാലാണിതെന്നും കേസ് ബുധനാഴ്ച പുതിയ ബഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്.

വധശിക്ഷ വിധിക്കപ്പെട്ട അക്ഷയ് സിംഗ് ഠാക്കൂറാണ് പുനപ്പരിശോധന ഹരജി നല്‍കിയത്. വധശിക്ഷ പല രാജ്യങ്ങളും റദ്ദാക്കിയിട്ടുള്ളതാണെന്ന് ഇയാള്‍ ഹരജിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ജനങ്ങളുടെ ആയുസ്സ് പകുതിയായി കുറയുന്ന സാഹചര്യത്തില്‍ എന്തിനാണ് വധശിക്ഷ നിലനിര്‍ത്തുന്നതെന്നും ഹരജിയില്‍ ചോദിച്ചു. കേസില്‍ നാലു പ്രതികള്‍ കൂടിയുണ്ട്. ഇവരും വധശിക്ഷ കാത്തുകഴിയുകയാണ്.

Latest