Connect with us

National

ഉന്നാവ് ബലാത്സംഗ കേസില്‍ ബി ജെ പി മുന്‍ എം എല്‍ എക്കുള്ള ശിക്ഷ 20ന്

Published

|

Last Updated

ഉന്നാവ് | ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി മുന്‍ എം എല്‍ എ. കുല്‍ദീപ് സെന്‍ഗറിനുള്ള ശിക്ഷ ഡിസംബര്‍ 20ലേക്കു മാറ്റി. കേസില്‍ വാദം കേട്ട തീസ് ഹസാരി കോടതിയാണ് ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ബലാത്സംഗത്തിനു പുറമെ, പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. തിങ്കളാഴ്ചയാണ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇരക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേസന്വേഷിച്ച സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു. 2017ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സെന്‍ഗര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.