Connect with us

National

ജാമിഅ മില്ല്യയില്‍ പോലീസ് വെടിവച്ചുവെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | ജാമിഅ മില്ല്യയയില്‍ പോലീസ് വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ തേടിയ മുഹമ്മദ് തമീന്‍ എന്ന വിദ്യാര്‍ഥിയുടെ കാലിലെ പരുക്ക് വെടിയേറ്റുണ്ടായതു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു കാലിന്റെ മുട്ടിനു താഴെ രണ്ടു തവണ വെടിയേറ്റിട്ടുണ്ട്. വെടിയുണ്ട നീക്കം ചെയ്ത ശേഷം തമീനിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്‌ ചെയ്തു. ഇതോടെ വെടിവച്ചിട്ടില്ലെന്ന പോലീസിന്റെ വാദം പൊളിഞ്ഞു. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശമില്ലാതെ വെടിവെക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് സമരക്കാര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ത്തത്. ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും. അജാസ്, ഷോയിബ് ഖാന്‍ എന്നീ വിദ്യാര്‍ഥികളും വെടിയേറ്റ നിലയില്‍ ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ബസ് കത്തിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിയമം സംരക്ഷിക്കേണ്ട പോലീസ് നിയമം കൈയിലെടുത്ത് നടത്തിയ ഇത്തരം കൃത്യങ്ങള്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കും രൂക്ഷമായ പ്രതികരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അതിക്രമം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ ഡല്‍ഹി പോലീസ് കൂടുതല്‍ പ്രതിരോധത്തിലാകും.

---- facebook comment plugin here -----

Latest