Connect with us

Gulf

അബൂബക്കര്‍ കുടുംബ സഹായ ഫണ്ട് കൈമാറി

Published

|

Last Updated

മലപ്പുറം | കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയയിലെ ഹോത്ത യൂണിറ്റ് അംഗമായിരുന്ന അബൂബക്കറിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേളി പ്രവര്‍ത്തകരില്‍ നിന്നു സമാഹരിച്ച കുടുംബസഹായ ഫണ്ട് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടി കൈമാറി. മീനാര്‍ക്കുഴിയിലെ അബൂബക്കറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സി.പി.എം മങ്കട ഏരിയാ സെക്രട്ടറി നവാസ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി വൈസ് പ്രസിഡന്റ് ടി ആര്‍ സുബ്രഹ്മണ്യന്‍, മങ്കട ഏരിയ കമ്മിറ്റി അംഗം റഷീദ് അലി എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ പത്തുവര്‍ഷമായി അല്‍ഖര്‍ജില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബൂബക്കര്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യയും അഞ്ചു കുട്ടികളും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയമായിരുന്ന അബൂബക്കറിന്റെ കുടുംബത്തെ സഹായിക്കാന്‍ കേളി സ്വരൂപിച്ച ഫണ്ട് മകന്‍ മുനീര്‍ ഏറ്റു വാങ്ങി. സിപിഐ എം കുറുവ ലോക്കല്‍ സെക്രട്ടറി ജാഫര്‍, മീനാര്‍ക്കുഴി ബ്രാഞ്ച് സെക്രട്ടറി ബാവ, കേരള പ്രവാസി സംഘം നേതാക്കളായ അബൂബക്കര്‍, ബഷീര്‍, കേളിയുടെ പ്രവര്‍ത്തകരായ റഫീക്ക് പാലത്ത്, റഷീദ് മേലെതില്‍, മനാഫ്, റഫീഖ് അരിപ്ര, ഇസ്മായില്‍ എന്നിവരും പ്രദേശവാസികളും ചടങ്ങില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest