Connect with us

Gulf

ദുരിതങ്ങളോട് വിടചൊല്ലി ലീലബായ് നാട്ടിലേയ്ക്ക് മടങ്ങി

Published

|

Last Updated

ദമാം  |വീട്ടുജോലിസ്ഥലത്തെ പ്രയാസങ്ങള്‍ കാരണം ദുരിതത്തിലായ ഇന്ത്യക്കാരി സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം സ്വദേശിനിയായ ഗ്യാനപരണം ലീല ബായ് എന്ന വനിതയാണ് കഴിഞ്ഞ ദിവസം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒരു വര്‍ഷം മുന്‍പാണ് ലീല ബായ് സഊദിയിലെ ജുബൈലിലെ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയത് . ഏറെ ബുദ്ധിമുട്ടുകളാണ് അവര്‍ക്ക് ഇവിടെ നേരിടേണ്ടി വന്നത്.മതിയായ ആഹാരമോ വിശ്രമമോ ലഭിക്കാതെ പത്തുമാസത്തിലധികം ജോലി ചെയ്‌തെങ്കിലും അഞ്ചു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത് . ഇതോടെ സഹായത്തിനായി ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനായ യാസീന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ നുമായി ബന്ധപ്പെട്ട് ലീല ബായിയെ ദമാം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.തുടര്‍നടപടികള്‍ക്കായി പോലീസ് ദമാമിലെ വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു. അഭയകേന്ദ്രത്തില്‍നിന്നും മഞ്ജു മണിക്കുട്ടന്‍സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി ഒരു മാസത്തോളം കഴിയുകയും ചെയ്തു

ലീലാബായിയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും സ്‌പോണ്‍സര്‍ സഹകരിയ്ക്കാനോ, ലീലയുടെ പാസ്സ്‌പോര്‍ട്ട് നല്‍കാനോ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ലീലയ്ക്ക് ഔട്ട്പാസ്സ് വാങ്ങി നല്‍കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും അടിച്ചു വാങ്ങുകയും ചെയ്തു. പ്രവാസിയായ ഹരീഷ് വിമാനടിക്കറ്റ് സൗജന്യമായി നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞു ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി.നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകരായ താജുദ്ധീന്‍, അനു രാജേഷ്, ഷമീര്‍ ചാത്തമംഗലം എന്നിവരുടെ സേവനവും നവയുഗത്തിന് ലഭിച്ചു

Latest