Connect with us

National

പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ട് പേര്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടു. ഇവര്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സഫ്ദര്‍ജങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ ഉദ്ധരിച്ചാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. എന്നാല്‍ ചിക്ത്‌സയില്‍ കഴിയുന്ന ആളുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ നേരിടുന്നതിന് വെടിയുണ്ട ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സമരത്തിനിടെ കല്ലേറു നടത്തിയ പ്രക്ഷോഭകരെ നേരിടുന്നതിന് ലാത്തികളും കണ്ണീര്‍ വാതകവും മാത്രമാണ് ഉപയോഗിച്ചതെന്നും പോലീസ് വാദം. ഇതിന് പിറകെയാണ് വെടിയേറ്റ രണ്ട് പേര്‍ ചികിത്സയിലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.