Connect with us

National

അയോധ്യയില്‍ അംബരചുംബിയായ രാമക്ഷേത്രം നാല് മാസത്തിനുള്ളില്‍: അമിത് ഷാ

Published

|

Last Updated

പാകൂര്‍ | അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് അംബരചുംബിയായ രാമക്ഷേത്രം നാല് മാസത്തിനകം നിര്‍മാണം തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഝാര്‍ഖണ്ഡിലെ പാകൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.

അയോധ്യയില്‍ രാമമേക്ഷത്രം പണിയണമെന്നത്, 100 വര്‍ഷമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ആവശ്യമാണ്. ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നിരിക്കുന്നു. ആകാശത്തെ സ്പര്‍ശിക്കുന്ന കൂറ്റന്‍ രാമക്ഷേത്രം നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ നിര്‍മ്മിക്കും – അമിത്ഷാ വ്യക്തമാക്കി.

കോണ്‍ഗ്രസിന് രാജ്യത്തെ വികസിപ്പിക്കാനും അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനും ജനങ്ങളുടെ വികാരങ്ങളെ മാനിക്കാനും കഴിയില്ലെന്ന് ഷാ ആരോപിച്ചു.

Latest