Connect with us

Kerala

സര്‍വകലാശാല ഭരണത്തില്‍ സജിവ ഇടപെടല്‍ നടത്തും; വി സിമാര്‍ ചട്ടമനുസരിച്ചെ പ്രവര്‍ത്തിക്കാവു: ഗവര്‍ണര്‍

Published

|

Last Updated

കൊച്ചി | ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളുടെ ഭരണത്തില്‍ സജീവമായി ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചെ വൈസ് ചാന്‍സലര്‍മാര്‍ പ്രവര്‍ത്തിക്കാവു എന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കുസാറ്റ്) നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഹ്യസമ്മര്‍ദം ഉണ്ടായാല്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് തന്നെ സമീപിക്കുന്നതിന് തടസമില്ല. അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കാന്‍ കഴിയണം. തന്റെ നിലപാടുകളെ എതിര്‍ക്കുന്നവരുടെ വാക്കുകളെ താന്‍ മാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ബിജെപിയുടെ ചട്ടുകമാണെന്ന ഇ പി ജയരാജന്റെ ആരോപണത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. എംജി സര്‍വകലാശാല മാര്‍ക്ക്ദാനം അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു വ്യക്തികളല്ല, വിഷയങ്ങളാണ് തനിക്കു പ്രധാനമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. രാജ്ഭവനില്‍ വന്നാല്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറാണ്. പ്രതിഷേധക്കാര്‍ക്ക് രാജ്ഭവനിലേക്ക് സ്വാഗതം. എല്ലാവര്‍ക്കും പ്രതിഷേധിക്കാനും വിയോജിക്കാനുമെല്ലാം അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമാകരുതെന്നും അദ്ദേഹം പറഞ്ഞു.