Connect with us

National

'പോരാട്ടം തുടര്‍ന്നേ പറ്റു'; ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും. ഇന്ത്യാ ഗേറ്റിനു സമീപമാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ അന്തരീക്ഷം വളരെ മോശമാണ്. സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി പോരാട്ടം തുടര്‍ന്നേ പറ്റു- പ്രിയങ്ക ഗാന്ധി പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം നാലു മുതല്‍ നടക്കുന്ന ധര്‍ണയില്‍ പ്രിയങ്കക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, കെ സി വേണുഗോപാല്‍, പിഎല്‍ പുനിയ, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പങ്കെടുത്തു.
കൊല്‍ക്കത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വം നല്‍കി.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സംസ്ഥാനത്ത് നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.