Connect with us

Gulf

'ശീതകാലം സുരക്ഷിതവും, രസകരവുമാണ്'; ബൈക്ക് യാത്രക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബൂദബി

Published

|

Last Updated

അബൂദബി | അശ്രദ്ധമായി വാഹനമോടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി
പോലീസ്. മോട്ടോര്‍ സൈക്കിള്‍ യാത്രികര്‍ വേഗ പരിധി ലംഘിക്കരുതെന്നും റോഡില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ശീതകാലം സുരക്ഷിതവും, രസകരവുമാണ് എന്ന ശീര്‍ഷകത്തിലാണ് അബൂദബി പോലീസ് ശീതകാല സുരക്ഷ ബോധവത്ക്കരണ കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള മാരകമായ പ്രത്യാഘാതങ്ങള്‍ പോലീസ് ഉയര്‍ത്തിക്കാട്ടി. എമിറേറ്റ്‌സിലെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി വിവിധ ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

സുരക്ഷിതമായി വാഹനമോടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതില്‍ മാതാപിതാക്കള്‍ അവരുടെ പങ്ക് വഹിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ടയറുകളും ലൈറ്റുകളും മികച്ച പ്രവര്‍ത്തന ക്രമത്തിലാണെന്ന് ഉറപ്പുവരുത്തുന്നത് കൂടാതെ ബൈക്കുകളില്‍ പതിവായി സുരക്ഷാ പരിശോധനകള്‍ നടത്തണം. ബൈക്കില്‍ ഒരു പ്രഥമശുശ്രൂഷാ കിറ്റ് ഉണ്ടായിരിക്കണം. 2016 ജനുവരി മുതല്‍ 2018 നവംബര്‍ 30 വരെ അബൂദബിയില്‍ നടന്ന ബൈക്കപകടങ്ങളില്‍ പെട്ടവരില്‍ പകുതിയും 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. അമിത വേഗം, പാതയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍, ചുവന്ന ലൈറ്റുകള്‍ ചാടുക, അനുഭവ പരിചയമില്ലാതെ പ്രധാന റോഡിലേക്ക് പ്രവേശിക്കുക എന്നിവയാണ് ബൈക്കപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പോലീസ് പറഞ്ഞു.

Latest