Connect with us

Gulf

വാഹനങ്ങളില്‍ ഉച്ചത്തിലുള്ള സംഗീതം; നാല് ബ്ലാക്ക് പോയിന്റും 400 ദിര്‍ഹം പിഴയും

Published

|

Last Updated

അബൂദബി | വാഹനത്തിനകത്ത് നിന്നും ഉച്ചത്തില്‍ സംഗീതം കേട്ടാല്‍ നാല് ബ്ലാക്ക് പോയിന്റും 400 ദിര്‍ഹം പിഴയും ലഭിക്കുമെന്ന് അബൂദബി പോലീസ്. വാഹനങ്ങളില്‍ നിന്നും അമിത ശബ്ദത്തില്‍ സംഗീതം കേട്ടാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അടുത്ത് വാഹനം നിര്‍ത്തിയിട്ട് കാതടപ്പിക്കുന്ന ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നതായുള്ള പരാതി ശക്തമായതോടെയാണ് കടുത്ത നടപടിക്ക് പോലീസ് തയ്യാറായത്.

ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 അനുസരിച്ച് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതാണ്. അമിത ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. ഇത്തരം സമ്പ്രദായം മറ്റ് ഡ്രൈവര്‍മാരെ അലോസരപ്പെടുത്തുകയും റോഡ് ഉപയോക്താക്കളെയും സമീപത്ത് താമസിക്കുന്നവരെയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരം നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 999 ടോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest