Connect with us

Gulf

ലണ്ടനില്‍ കൊല്ലപ്പെട്ട മുഹമ്മദ് അല്‍ അറൈമിയുടെ വീട് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Published

|

Last Updated

അബൂദബി: കഴിഞ്ഞാഴ്ച ലണ്ടനില്‍ കുത്തേറ്റ് മരിച്ച ഒമാന്‍ സ്വദേശിയായ വിദ്യാര്‍ഥി മുഹമ്മദ് അല്‍ അറൈമിയുടെ വീട് അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. മുഹമ്മദ് അല്‍ അറൈമിയുടെ പാരത്രീക ലോകത്തിനായി പ്രാര്‍ഥിക്കുന്നതായി ശൈഖ് മുഹമ്മദ് കുടുംബത്തെ അറിയിച്ചു. നൈറ്റ്‌സ് ബ്രിഡ്ജില്‍ വാക്കേറ്റത്തിനിടെയാണ് മുഹമ്മദ് അല്‍ അറൈമി മരിച്ചത്. പ്രമുഖ വ്യവസായിയായ അബ്ദുല്ല ബിന്‍ അലി അല്‍ അറൈമിയുടെ മകനാണ് മുഹമ്മദ് അല്‍ അറൈമി.

അബ്ദുല്ല അല്‍ അറൈമിയെ ശൈഖ് മുഹമ്മദ് അനുശോചനമറിയിച്ചു. കിരീടാവകാശിയുടെ സന്ദര്‍ശനത്തിന് അല്‍ റൈദ് ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനായ അബ്ദുല്ല അല്‍ അറൈമി നന്ദി രേഖപ്പെടുത്തി. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദും മുഹമ്മദ് അല്‍ അറൈമിയുടെ മരണത്തില്‍ അനുശോചിച്ചു. ലണ്ടനിലെ കിംഗ്‌സ് കോളജില്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് അല്‍ അറൈമി.

Latest