Connect with us

National

പൗരത്വ ഭേദഗതി ബില്‍: തൃണമൂല്‍ പ്രതിഷേധ മാര്‍ച്ചിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധാര്‍ഥം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാലിയുടെ ഭാഗമായുള്ള മാര്‍ച്ച് കൊല്‍ക്കത്തയില്‍ ആരംഭിച്ചു. ഉച്ചക്ക് ഒരുമണിക്ക് കൊല്‍ക്കത്ത റെഡ് റോഡിലെ ബാബാസാഹേബ് അംബേദ്കര്‍ പ്രതിമക്കു മുന്നില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ജൊറാസെങ്കോ തക്കുര്‍ബാനിയില്‍ മാര്‍ച്ച് സമാപിക്കും.

പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. ആയിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ മാര്‍ച്ചാണ് നടക്കുന്നത്.