Connect with us

തിരുവനന്തപുരം | പൗരത്വ നിയമം വഴി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഭീതി പരത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംയുക്ത പ്രതിഷേധത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന് തീരുമാനിക്കുന്നത് അമിത് ഷാ ആണോ. നമ്മുടെ അവകാശങ്ങള്‍ ആരുടേയും കാല്‍ക്കല്‍വെക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നിരിക്കുകാണ്. ഫാസിസ്റ്റ് കാലത്ത് രാജ്യത്തിനാവശ്യം മതേതര ജനാധിപത്യകക്ഷികളെയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്ല്യങ്ങളെ പോലും തകര്‍ക്കുന്ന നിയമമാണ് പൗരത്വ നിയമമെന്നും ചെന്നിത്തല പറഞ്ഞു.

Latest