Connect with us

Kerala

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; കരുതല്‍ തടങ്കല്‍ അടക്കമുള്ള നടപടി സ്വീകരിക്കും- ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം | നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും നിര്‍ബന്ധിച്ച് വാഹനങ്ങള്‍ അടപ്പിക്കാനും കടകള്‍ അടപ്പിക്കാനും ശ്രമിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ഹര്‍ത്താല്‍ നടത്തുന്നത് ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പോലീസ് ശക്തമായ നടപടി സ്വീകരിക്കും.

ജില്ലകളില്‍ കരുതല്‍ തടങ്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്ന നേതാക്കള്‍ക്കെതിരേയും സംഘടനകള്‍ക്കെതിരേയുിം നടപടി സ്വീകരിക്കും. സമാധാനപരമായി ആര്‍ക്കും പ്രതിഷേധിക്കാം. പ്രതിഷേധ പ്രകടനങ്ങള്‍ തടയില്ല. എന്നാല്‍ ഇത് അക്രമാസക്തമായാല്‍ പോലീസ് നടപടി സ്വീകരിക്കും. നിയമവിരുദ്ധമായ ഹര്‍ത്താലില്‍ നിന്ന് പിന്തിരിയാന്‍ ആഹ്വാനം ചെയ്തവര്‍ തയ്യാറാകണമെന്നും ഡി ജി പി ആവശ്യപ്പെട്ടു.