Connect with us

തിരുവനന്തപുരം | ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സംഘടിപ്പിച്ച സംയുക്തല സത്രഗ്രഹ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. സര്‍ക്കാറിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍ എസ് എസ് അജന്‍ഡയോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ തിരിച്ച് വിടാനാണ് ആര്‍ എസ് എശ് ശ്രമം. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഭരണഘടനാ വിരുദ്ധമായ ഒന്നും അംഗീകരിക്കുന്ന പ്രശ്‌നം ഇല്ലെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. പൗരത്വത്തിന്റെ അടിസ്ഥാനം മതമായാല്‍ ആ രാജ്യം മതരാഷ്ട്രമാകും. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തെ ഇല്ലാതാക്കിയെ കഴിയു എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Latest