Connect with us

National

അണയാത്ത തീയായി ജാമിഅ മില്ലിയ; അലിഗഢില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്നലെ രാത്രി ഡല്‍ഹി പോലീസ് ക്യാമ്പസിനുള്ളില്‍ കയറി നരനായാട്ട് നടത്തിയിട്ടും അണയാത്ത കനലുമായി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധത്തില്‍. പെണ്‍കുട്ടികളെ അടക്കം തല്ലിയ ഡല്‍ഹി പോലീസിനെതിരേനടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം. സര്‍വ്വകലാശാല ഗേറ്റിന് സമീപം ഷര്‍ട്ടൂരിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം ക്രൂര മര്‍ദനത്തിന് ഇരയായവരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ജാമിയ മിലിയ സര്‍വകലാശാല ഹോസ്റ്റലുകളില്‍നിന്ന് ചില വിദ്യാര്‍ഥികളെല്ലാം വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി.

അതിനിടെ, കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും ഇന്ന് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അക്രമത്തിന് പിന്നാലെയാണ് അലിഗഢിലും പ്രതിഷേധം അരങ്ങേറിയത്. ഈ പ്രതിഷേധത്തേയും പോലീസ് ചോരയില്‍ മക്കുകയായിരുന്നു. 30 ഓളം വിദ്യാര്‍ഥികളാണ് അലിഗഢില്‍ പോലീസ് അതിക്രമത്തിന് ഇരയായത്. സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest