Connect with us

Kerala

ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശികളുടെ പട്ടിക തരൂ; അവരെ ഞങ്ങള്‍ സ്വീകരിക്കും- ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

Published

|

Last Updated

ധാക്ക | ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് തിരികെ സ്വന്തം രാജ്യത്തേക്ക് എത്തുന്നതില്‍ ഒരുവിധ ബുദ്ധിമുട്ടുകളും ഇല്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുല്‍ മോമെന്‍. ഇത്തരക്കാരുടെ പട്ടിക ഇന്ത്യ നല്‍കിയാല്‍ മതി. അവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് ഒരുക്കമാണ്. സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ചില ഇന്ത്യക്കാര്‍ ബംഗ്ലാദേശിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങളുടെ നാട്ടില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായെന്ന പ്രചാരണം വലിയ നുണയാണെന്ന് നേരത്തെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സമയത്ത് കുറച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറി എന്നത് വസ്തുതയാണ്. എന്നാല്‍, നിയമവിരുദ്ധമായി മുസ്ലീങ്ങളാരും ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest