Connect with us

National

കാത്തിരുന്ന വിപ്ലവം വരുന്നു; ഇതെന്റെ ഉറപ്പ് - മാര്‍ക്കണ്ടേയ കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തിപ്പെടുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ടേയ കട്്ജു. കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പ് നല്‍കുന്നുവെന്ന് കട്ജു ട്വിറ്ററില്‍ കുറിച്ചു. ജാമിയ മില്ലിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പോലസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

അതിനിടെ പോലീസ് അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സലറും രംഗത്തെത്തിയിരുന്നു.
ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും ജാമിയ വി സി നജ്മ അക്തര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

എന്റെ വിദ്യാര്‍ഥികളോടു ചെയ്തതുകണ്ടു സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയാവുന്നിടത്തോളം മുന്നോട്ടുകൊണ്ടുപോകുമെന്നും വി സി പറഞ്ഞു.