Connect with us

National

ഇതാണ് ഇന്ത്യന്‍ യുവത്വം; ഇവരുടെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കേണ്ടി വരും- പ്രിയങ്ക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ ഡല്‍ഹി പോലീസിന്റെ നരനയാട്ടിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാര്‍ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ദല്‍ഹിയില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്.”

ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ഥികളേയും അടിച്ചമര്‍ത്തുകയാണ്. “ഇതാണ് ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇപ്പോഴല്ലെങ്കില്‍ ഉടന്‍ നിങ്ങള്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കേണ്ടി വരും”