Connect with us

Kozhikode

ബി എസ് എൻ എൽ പ്രവർത്തനം ജനുവരി 31ഓടെ സ്തംഭിക്കാൻ സാധ്യത

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് ജനുവരി 31 മുതൽ ബി എസ് എൻ എൽ സർവീസുകൾ നിലക്കാൻ സാധ്യത. ഭൂരിപക്ഷം ജീവനക്കാരും വി ആർ എസ് എടുക്കുന്നതോടെയാണ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ കാരണം. 4,596 ജീവനക്കാരാണ് വി ആർ എസ് (സ്വയം വിരമിക്കൽ)എടുത്തിട്ടുള്ളത്. വി ആർ എസ് നിലവിൽ വരുന്നതോടു കൂടി പുറത്തേക്ക് പോകുന്നത് ബി എസ് എൻ എല്ലിന്റെ സേവനത്തിൽ വലിയ പങ്ക് വഹിച്ച അനുഭവസ്ഥരായ ഉദ്യോഗസ്ഥരാണ്. ഇതോടെ മുപ്പതിനായിരം എക്‌സ്‌ചേഞ്ചുകളിലും ഓഫീസുകളിലും ജീവനക്കാർ ഇല്ലാതാകും.

വി ആർ എസ് എടുത്തവരെ പിന്നീട് കരാർ അടിസ്ഥാനത്തിൽ നിയമിക്കുക, കരാർ അടിസ്ഥാനത്തിൽ കേബിൾ ഓപറേറ്റർമാരെ നിയമിക്കുക, ബില്ലിംഗ്, കസ്റ്റമർ സർവീസ്, കേബിൾ വലിക്കൽ എന്നിവയും കരാർ നൽകുക തുടങ്ങിയ പുനരുദ്ധരണ പാക്കേജിന്റെ മറവിലാണ് വി ആർ എസ് നടപ്പാക്കിയത്. കേരളത്തിലാകെയുള്ള 92,956 ജീവനക്കാരിൽ 6,671 ജീവനക്കാരാക്കായിരുന്നു വി ആർ എസിന് അർഹത. ഇതിൽ 4,596 ജീവനക്കാരാണ് വി ആർ എസ് എടുത്തത്. തിരുവന്തപുരം-597 ആർ എസിനു തയ്യാറായി കൊല്ലം-323 , പത്തനംതിട്ട- 225 ,ആലപ്പുഴ-216 ,കോട്ടയം-324 , പാലക്കാട്- 329, മലപ്പുറം -276, കോഴിക്കോട്-309, കണ്ണൂർ -444 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ഇതോടെ കേരളത്തിലെ പതിനായിരക്കണക്കിന് ബ്രോഡ്ബാൻഡ് ഉൾപ്പെടെ ലാൻഡ്്ലൈനുകളുടെ പ്രവർത്തനം അവതാളത്തിലാകും.

ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നതിനെ കുറിച്ച് കേന്ദ്രമോ മാനേജ്‌മെന്റോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ബി എസ് എൻ എൽ കരാർ തൊഴിലാളികൾ വ്യക്തമാക്കുന്നു. കൂടാതെ ഫോർ ജി സേവനം എപ്പോൾ ലഭ്യമാക്കുമെന്നതിനെ കുറിച്ച് ഒരു സൂചനയും കേന്ദ്ര സർക്കാരോ മാനേജ്‌മെന്റോ നൽകിയിട്ടില്ല. ബി എസ് എൻ എല്ലും നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന. ഇതോടെ കൂടുതൽ ഉപഭോക്താക്കൾ ബി എസ് എൻ എല്ലിനെ കൈയൊഴിയുന്ന അവസ്ഥ ഉണ്ടാകും. ശമ്പളം ലഭിക്കാത്തതിനെ തുർന്ന് ജനുവരി 31 ഓടുകൂടി കരാർ തൊഴിലാളികളും സർവീസ് നിർത്താനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതോടു കൂടി ഓഫീസ് ജോലികളും അവതാളത്തിലാകും. സ്ഥിരം ജീവനക്കാരായ ലൈൻമാൻമാർക്ക് സഹായികളായി കാരാർ തൊഴിലാളികളാണ് ഉണ്ടാകാറുള്ളത്. അവർ സർവീസ് നിർത്തിയാൽ ലൈൻ ജോലികളും മുടങ്ങും.

Latest