Connect with us

National

ബി ബി സി ലേഖികക്ക് നേരെയും പോലീസ് അതിക്രമം

Published

|

Last Updated

ന്യൂഡൽഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ബി ബി സി ലേഖികക്ക് നേരെയും ഡൽഹി പോലീസിന്റെ അതിക്രമം. പോലീസ് ക്രൂരമായി മർദിച്ചെന്ന് ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാർഥികളും പരാതിപ്പെട്ടതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക ബുശ്‌റ ശൈഖും അതിക്രമ വിവരം അറിയിച്ചത്.

പുരുഷ പോലീസ് തന്റെ മുടി പിടിച്ച് വലിച്ചെന്നും അസഭ്യം പറഞ്ഞെന്നും ബാറ്റൺ കൊണ്ട് അടിച്ചെന്നും ഇവർ പരാതിപ്പെട്ടു. ഫോൺ പിടിച്ചെടുത്ത് തകർത്തു. ബി ബി സിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനാണ് താൻ എത്തിയതെന്നും ബുശ്‌റ പറഞ്ഞു. ഫോൺ തിരികെ തരാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യമായിരുന്നു മറുപടി.

Latest