Connect with us

Kerala

രാജ്യത്തെ ശിഥിലമാക്കുന്ന നീക്കം അംഗീകരിക്കാനാകില്ല: കാന്തപുരം

Published

|

Last Updated

പാലക്കാട് | രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന മഹനീയ സങ്കൽപ്പത്തെ വ്രണപ്പെടുത്തുന്ന ഒരു നീക്കവും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ ഹസനിയ്യ സിൽവർ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ബിൽ നമ്മുടെ മഹനീയ സ്വത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും കാന്തപുരം പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന ആശയത്തിന് ഈ നിയമം എതിരാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. എന്നാൽ ഒരു വിഭാഗത്തെ മാത്രം വേർതിരിച്ചുള്ള നിയമനിർമാണം രാജ്യത്തെ ശിഥിലമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൊമ്പം കെ പി മുഹമ്മദ് മുസ്്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണവും പൊന്മള അബ്ദുൽഖാദിർ മുസ്്ലിയാർ മതപ്രഭാഷണവും നടത്തി. ഹസനിയ്യ പ്രിൻസിപ്പാൾ കെ പി മുഹമ്മദ് മുസ്്ലിയാർ സനദ് ദാന പ്രസംഗവും ഹിഫ്‌സ് ഖിറാഅത്ത് വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
ശാഫി പറമ്പിൽ എം എൽ എ, താഴപ്ര മൊയ്തീൻകുട്ടി മുസ്്ലിയാർ, ത്വാഹാ തങ്ങൾ, സി കെ റാശിദ് ബുഖാരി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ഹംസ ഫൈസി മഞ്ഞപ്പറ്റ, ആലിക്കുഞ്ഞി മുസ്്ലിയാർ ശിറിയ, കുഞ്ഞുബാവ ഹാജി കൽപ്പക, ഹസ്സൻ ഹാജി, അൻവർ ഹാജി, മുസ്തഫ ഹാജി, ആർ വി കുഞ്ഞമ്മദ് ഹാജി, മൻസൂർ ഹാജി ചെന്നൈ, എസ് എസ് എ ഖാദർ ഹാജി, എൻ കെ സിറാജുദ്ദീൻ ഫൈസി പ്രസംഗിച്ചു. മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി സ്വാഗതവും മാനേജർ മുഹമ്മദലി ആലങ്ങോട് നന്ദിയും പറഞ്ഞു. സയ്യിദ് ഫസൽ കോയമ്മതങ്ങൾ സമാപന പ്രാർഥന നടത്തി. ഇ കെ ഹസ്സൻ മുസ്്ലിയാർ അവാർഡ് ഹസനിയ്യ ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസിക്ക് കാന്തപുരം സമ്മാനിച്ചു.