Connect with us

Kerala

തലസ്ഥാനത്ത് സംയുക്ത പ്രതിഷേധ സത്യഗ്രഹം

Published

|

Last Updated

തിരുവനന്തപുരം | ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പ് ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി തലസ്ഥാനത്ത് പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും  തിരുവനന്തപുരത്ത് സത്യഗ്രഹ സമരത്തിനെത്തി.

രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന പ്രതിഷേധ സത്യഗ്രഹത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ഉൾപ്പെടെയുള്ള സുന്നീ നേതാക്കളും സംബന്ധിക്കും. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഇന്ന് രാവിലെ പത്തിന് സത്യഗ്രഹം ആരംഭിക്കും. സാംസ്‌കാരിക കലാസാഹിത്യ മേഖലകളിലെ പ്രമുഖർ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പെട്ടവർ അഭിവാദ്യം അർപ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവർത്തകരും സമരത്തിൽ പങ്കാളികളാകും.

മോദി സർക്കാറിനെതിരെ ഇതാദ്യമായാണ് ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ഇത്തരമൊരു പ്രതിഷേധം നടത്തുന്നത്. പ്രളയ കാലത്ത് കേന്ദ്ര അവഗണനക്കെതിരെ സമരം ആസൂത്രണം ചെയ്തെങ്കിലും നടന്നിരുന്നില്ല,

Latest