Connect with us

National

നെഹ്‌റു കുടുംബത്തിനെതിരെ പോസ്റ്റ് ബോളിവുഡ് നടി അറസ്റ്റിൽ

Published

|

Last Updated

ജയ്പുർ | നെഹ്‌റു കുടുംബത്തെ അവഹേളിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട നടിയും മോഡലുമായ പായൽ റോഹത്ഗിയെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

അഹമ്മദാബാദിൽ നിന്നാണ് അവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഇന്ന് രാവിലെ രാജസ്ഥാനിലെ ബുന്തിയിൽ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. മോട്ടിലാൽ നെഹ്‌റു, ജവഹർലാൽ നെഹ്‌റു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്‌റു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റു ചെയ്തുവെന്ന പരാതിയിലാണ് നടപടി. രാജസ്ഥാൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന് ബോളിവുഡ് നടിക്കെതിരെ ഐ ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു.

കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ രാജസ്ഥാൻ പോലീസിനെതിരെ രൂക്ഷ വിമർശവുമായി നടി പായൽ റോഹത്ഗി രംഗത്തെത്തി. മോട്ടിലാൽ നെഹ്‌റുവിനെക്കുറിച്ച് വീഡിയോ തയ്യാറാക്കിയതിനാണ് തനിക്കെതിരെ നടപടിയെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും അവർ സമൂഹ മാധ്യമത്തിലൂടെ ആരോപിച്ചു.

Latest