Connect with us

International

അഫ്ഗാനിലെ സൈന്യത്തെ യു എസ് പിൻവലിക്കുന്നു; ഉത്തരവ് ഈ ആഴ്ചയെന്ന് റിപ്പോർട്ട്

Published

|

Last Updated

വാഷിംഗ്ടൺ | അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടെ നാലായിരത്തോളം സൈനികരെ പിൻവലിക്കുമെന്ന പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകുമെന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

13,000 യു എസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്ഥാനിലുള്ളത്. സാധ്യമായ ഇടങ്ങളിൽ വിദേശത്തുള്ള യു എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കുമെന്ന സൂചന നേരത്തേ, പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് നൽകിയിരുന്നു.

അക്രമങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ കരാറിൽ എത്തിച്ചേരുന്നതിന്റെ ഭാഗമായി അമേരിക്കയും താലിബാനും തമ്മിലുള്ള ചർച്ച ഒരാഴ്ച മുമ്പ് പുനരാരംഭിച്ചിരുന്നു. വെടിനിർത്തൽ കരാറിനായി ട്രംപ് കഴിഞ്ഞ മാസം 28 ന് ബാഗ്രാം സൈനികത്താവളം സന്ദർശിക്കുകയും സൈനികരോടൊപ്പം താങ്ക്‌സ്ഗിവിംഗ് ആഘോഷിക്കുകയും ചെയിതിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അശ്റഫ് ഗനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതേത്തുടർന്നാണ് സാധ്യമായ ഇടങ്ങളിൽ വിദേശത്ത് യു എസ് സൈനിക ഇടപെടൽ അവസാനിപ്പിക്കണമെന്ന് ട്രംപ് സൂചന നൽകിയത്.

Latest