Connect with us

Kerala

കെ പി എൽ: ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം

Published

|

Last Updated

ഗോകുലം എഫ് സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ നിന്ന്

കോഴിക്കോട് | കേരള പ്രീമിയൽ ലീഗിൽ (കെ പി എൽ) ഗോകുലം കേരള എഫ് സി കരുത്തരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ (1-0) കീഴടക്കി. കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളുടെയും റിസർവ് ടീമാണ് അണിനിരന്നത്. ഗോകുലത്തിന് വേണ്ടി 65ാം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്സ് താരം ലെൻമിൻലുഗ് ഡംഗലിന്റെ സെൽഫ് ഗോളിലാണ് വിജയം.

ബോക്‌സിനകത്ത് വെച്ച് യുവതാരം ബ്യൂട്ടിൻ ആന്റണി തൊടുത്ത ബൈസിക്കിൾ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കാലിൽതട്ടിതിരിഞ്ഞ് ഗോൾവലയിൽ കയറുകയായിരുന്നു. ജയത്തോടെ കെ പി എലിൽ ഗോകുലം മുന്നിലെത്തി. സന്തോഷ് ട്രോഫി കേരള ടീം അംഗമായ എം എസ് ജിതിന്റെ നേതൃത്വത്തിലിറങ്ങിയ ഗോകുലം മികച്ച പാസിംഗ്‌ ഗെയിംമിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. സന്തോഷ് ട്രോഫി കേരള ടീം അംഗമായ എം എസ് ജിതിന്റെ നേതൃത്വത്തിലിറങ്ങിയ ഗോകുലം മികച്ച പാസിംഗ്‌ ഗെയിംമിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് നിരന്തരം ആക്രമണം നടത്തി. കളിയിലുടനീളം ഗോകുലത്തിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾനേട്ടമുയർത്താനായില്ല. പ്രതിരോധത്തിൽ ഘാനതാരം സ്റ്റീഫെൻ അബേക്കുവും ആതിഥേയനിരയിൽ തിളങ്ങി.

സെനഗൽ കരുത്തിൽ സാറ്റ്

മലപ്പുറം | തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കെ പി എൽ മത്സരത്തിൽ സാറ്റ് തിരൂരിന് ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് എഫ് സി കണ്ണൂരിനെ പരാജയപ്പെടുത്തിയത്. സെനഗൽ താരം കമാറയാണ് സാറ്റിന്റെ നാല് ഗോളുകളും നേടിയത്. മത്സരത്തിന്റെ 30, 64, 70, 72 മിനുട്ടുകളിലായിരുന്നു കമാറയുടെ ഗോളുകൾ. 17ാം മിനുട്ടിൽ മുഹമ്മദ് ഫൈസലിലൂടെ എഫ് സി കണ്ണൂരാണ് ആദ്യം മുന്നിലെത്തിയത്.

61ാം മിനുട്ടിൽ സിറാജുദ്ദീനും 93ാം മിനുട്ടിൽ അഭിജിത് എഫ് സി കണ്ണൂരിന് വേണ്ടി ഗോളുകൾ നേടി. അടുത്ത മത്സരം 18ന് എറണാകുളം മഹാരാജാസിൽ ഗോൾഡൻ ത്രെഡ് എഫ് സി യും കോവളം എഫ് സിയും തമ്മിലാണ്.

Latest