Connect with us

National

അക്രമികളെ വേഷം കൊണ്ട് തിരിച്ചറിയാം: മോദി

Published

|

Last Updated

ദുംക | ധരിച്ച വേഷം കൊണ്ട് അക്രമം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ ഈ പ്രസ്താവന. ഝാർഖണ്ഡിൽ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംബന്ധിക്കുകയായിരുന്നു മോദി.

അക്രമത്തിൽ നിന്ന് അകലം പാലിച്ച അസം ജനതയെ അഭിനന്ദിക്കുന്നു. അനുഛേദം 370 റദ്ദാക്കിയപ്പോഴും രാം ജന്മഭൂമി കേസിൽ സുപ്രീം കോടതി വിധി വന്നപ്പോഴും പാക്കിസ്ഥാൻ ചെയ്തത് പോലെ ആദ്യം പെരുമാറിയത് കോൺഗ്രസാണ്. കോൺഗ്രസും അതിന്റെ പ്രവർത്തകരുമാണ് പ്രശ്‌നം ആളിക്കത്തിക്കുന്നതെന്നും മോദി പറഞ്ഞു.

Latest