Connect with us

Kerala

സമരങ്ങളെ അടിച്ചമർത്തുകയല്ല തെറ്റായ നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത്: എസ് എസ് എഫ്

Published

|

Last Updated

തേഞ്ഞിപ്പലം | ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ച് വിട്ട പോലീസ് നടപടി അപലപനീയമാണെന്ന് എസ് എസ് എഫ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരിൽ രാജ്യ വ്യാപകമായി നടക്കുന്ന സമരങ്ങളെ അടിച്ചമർത്തുന്നതിന് പകരം  വിവേചനപരമായ ഈ നിയമം പിൻവലിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. ജനങ്ങളുടെ എതിർപ്പിനെ മറികടന്ന്  ഏക ശിലാത്മകമായ രാഷ്ട്രം  നിർമിക്കാനുള്ള നീക്കം വില പോവില്ലെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

പ്രൊഫഷണൽ വിദ്യാർഥികൾക്ക് വേണ്ടി എസ് എസ് എഫ് സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന്റെ പന്ത്രണ്ടാമത് എഡിഷൻ പ്രഖ്യാപന സംഗമത്തിലാണ് സംസ്ഥാന പ്രസിഡന്റ് സികെ റാഷിദ് ബുഖാരി ഇക്കാര്യം പ്രസ്താവിച്ചത്. സംഗമത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് പ്രഖ്യാപനം നടത്തി.2020 മാർച്ച് 13,14,15 തിയ്യതികളിൽ കാസർഗോഡ് വെച്ചാണ് പ്രൊഫ്സമ്മിറ്റ് നടക്കുക. ഡോ ഹുസൈൻ രണ്ടത്താണി വിശിഷ്ടാതിഥിയായിരുന്നു. ഡോ സിറാജ്, സംസ്ഥാന സെക്രട്ടറിമാരായ സി എൻ ജാഫർ,ഹാമിദലി സഖാഫി,സി ആർ കുഞ്ഞു മുഹമ്മദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു.സിൻഡിക്കേറ്റ് കൺവീനർ സികെ ശബീറലി സ്വാഗതവും ടി.കെ മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു.