Connect with us

National

ആൻസിക്ക് നാലാം സ്വർണം; കേരളത്തിന് കിരീടം

Published

|

Last Updated

സംഗ്രൂര്‍ | ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വീണ്ടും കേരളത്തിന്റെ പടയോട്ടം. പഞ്ചാബിൽ നടക്കുന്ന മീറ്റിൽ കേരളം കിരീടം ചൂടി. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം ഓവറോൾ ചാമ്പ്യന്മാരാകുന്നത്. പെണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലെയില്‍ കേരളം സ്വര്‍ണ നേടിയ കേരളം അവസാന ദിനത്തില്‍ 4×400 മീറ്റര്‍ റിലേ മത്സരത്തില്‍ ആണ്‍ കുട്ടികള്‍ നേടിയ വെള്ളിയുടെയും കരുത്തിലാണ് കിരീടം ഉറപ്പിച്ചത്. അവസാന മത്സര ഇനമായ പെണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലെയില്‍ കേരളം വെള്ളിയും നേടി.

4×100 മീറ്റര്‍ റിലെയില്‍ കേരളം മുന്നിലെത്തിയതോടെ തന്റെ അവസാന മീറ്റിനിറങ്ങിയ ആന്‍സി സോജന്റെ സ്വര്‍ണ നേട്ടം നാലായി. ആദ്യ മൂന്ന് ദിനങ്ങളില്‍ കിതച്ച കേരളം ഇന്നലെ നേടിയ 80 പോയിന്റിന്റെ കരുത്തിലാണ് കിരീടത്തിലേക്കുള്ള കുതിപ്പിന് തുടക്കമിട്ടത്. ആന്‍സി സോജന്റെ ട്രിപ്പിള്‍ സ്വര്‍ണമടക്കം ഇന്നലെ നാല് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായിരുന്നു കേരളത്തിന്റെ നേട്ടം.

---- facebook comment plugin here -----

Latest