Connect with us

National

പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധം; അസമിൽ മരണം ആറായി

Published

|

Last Updated

ഗുവാഹത്തി | അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച ഗുവാഹത്തിയിൽ പോലീസിനെതിരെ കല്ലെറിഞ്ഞവർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പ്പിൽ പരുക്കേറ്റയാളും തീവയ്പ്പില്‍ പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറുമാണ് ഇന്ന് മരിച്ചത്.

അസമിലുടനീളം ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കുന്നത് ഡിസംബർ 16 വരെ നീട്ടി. അസം, മേഘാലയ എന്നിവിടങ്ങളിൽ ഹാജരാകാനിരുന്ന യുജിസി നെറ്റ് പരീക്ഷകളും മാറ്റിവച്ചു.

പ​​​​​​ല​​​​​​യി​​​​​​ട​​​​​​ത്തും ക​​​​​​ർ​​​​​​ഫ്യൂ ലം​​​​​​ഘി​​​​​​ച്ചു ജ​​​​​​നം തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങിയിരുന്നു. ആ​​​​​​സാ​​​​​​മി​​​​​​ലെ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​ത്തു ദി​​​​​​വ​​​​​​സ​​​​​​ത്തേ​​​​​​ക്ക് അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചിരുന്നു. ആ​​​​​​സാ​​​​​​മി​​​​​​ലേ​​​​​​ക്കും തി​​​​​​രി​​​​​​ച്ചു​​​​​​മു​​​​​​ള്ള മി​​​ക്ക ട്രെ​​​​​​യി​​​​​​നു​​​​​​ക​​​​​​ളും വി​​​​​​മാ​​​​​​ന​​​​​​സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ളും നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ചതിനു പിന്നാലെ വ്യാഴാഴ്ച മുതൽ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ ഗോ​​​​​​ഹ​​​​​​ട്ടി വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ കു​​​​​​ടു​​​​​​ങ്ങി. റോ​​​​​​ഡ്ഗ​​​​​​താ​​​​​​ഗ​​​​​​തം ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ദി​​​​​​ബ്രു​​​​​​ഗ​​​​​​ഡ് വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​ത്തേ​​​​​​ക്കു പോ​​​​​​കാ​​​​​​നാ​​​​​​വാ​​​​​​തെ യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ വ​​​​​​ല​​​​​​ഞ്ഞു. ല​​​​​​ഖിം​​​​​​പു​​​​​​ർ, ച​​​​​​രാ​​​​​​യ്ദേ​​​​​​വ് ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലെ തേ​​​​​​യി​​​​​​ല​​​​​​ത്തോ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ പ​​​​​​ണി​​​​​​മു​​​​​​ട​​​​​​ക്കി.

ഇന്നലെ മുതൽ അക്രമ സംഭവങ്ങൾ കുറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ്. ടിൻസുകിയ, ദിബ്രുഗഢ്, ജോർഹത്ത് എന്നിവിടങ്ങളിൽ പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 85 പേരെ അറസ്റ്റ് ചെയ്തു.

Latest