Connect with us

National

പൗരത്വ ഭേദഗതി : അസമിലെ സർക്കാർ ജീവനക്കാർ 18ന് പണിമുടക്കും

Published

|

Last Updated

ഗുവാഹത്തി | പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിലെ സർക്കാർ ജീവനക്കാർ 18ന് പണിമുടക്കും. എല്ലാ ഓഫീസുകളും സ്‌കൂളുകളും സമരത്തിൽ സ്തംഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനയായ സദൗ അസം കർമചാരി പരിഷത് (എസ് എ കെ പി) പറയുന്നു. സർക്കാർ ജീവനക്കാർ തുടക്കം മുതലേ പൗരത്വ ഭേദഗതി നിയമത്തിന് എതിരായിരുന്നെന്ന് എസ് എ കെ പി പ്രസിഡന്റ് ബസബ് കാലിതാ പറഞ്ഞു. നിയമം പിൻവലിക്കുന്നതുവരെ എതിർപ്പ് തുടരും. അസമിലെ ജനങ്ങളുടെ അഭിപ്രായം ആരായാൻ സംയുക്ത പാർലിമെന്ററി സമിതി കഴിഞ്ഞ വർഷം മേയിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ സർക്കാർ ജീവനക്കാർ എതിർപ്പ് അറിയിച്ച് നിവേദനം നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ നാളെ തുടങ്ങുന്ന മൂന്ന് ദിവസത്തെ സത്യഗ്രഹ സമരത്തിന് എസ് എ കെ പി പിന്തുണ നൽകും. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തേ തന്നെ പിന്തുണ അറിയിച്ചിരുന്നു. 11ന് നടന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി സർക്കാർ ജീവനക്കാർ സെക്രട്ടേറിയറ്റിലടക്കം പ്ലക്കാർഡുമായാണ് എത്തിയിരുന്നത്.

Latest