Connect with us

Kerala

പ്രക്ഷോഭം ശക്തം; ട്രെയിനുകള്‍ റദ്ദാക്കി

Published

|

Last Updated

കൊച്ചി | പൗരത്വ നിയമത്തിനെതിരെ ബംഗാളില്‍ സംഘര്‍ഷം രൂക്ഷമായതോടെ ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഹൗറ എറണാകുളം അന്ത്യോദയ എക്‌സ്പ്രസ്, 17ന്റെ എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. തിരുവനന്തപുരം ഹൗറ എക്‌സ്പ്രസ് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ.

ഞായറാഴ്ച രാവിലെ 6.05ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് രാവിലെ എട്ടിനേ പുറപ്പെടുകയുള്ളൂ. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടിരുന്നു.
ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്‌റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവെപ്പുണ്ടായിട്ടുണ്ട്.