Connect with us

Uae

മലയാളി സാംസ്‌കാരിക സമന്വയത്തിന്റെ എക്‌സിബിഷൻ: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Published

|

Last Updated

അൽഐൻ മലയാളി സമാജത്തിൽ വിദ്യാർഥികളുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സംവദിക്കുന്നുലോക മലയാളികൾ സാംസ്‌കാരിക സമന്വയത്തിന്റെ എക്‌സിബിഷനാണെന്നും ഭാരതീയ സംസ്‌കാരം സമന്വയത്തിന്റെ തുറന്ന മണ്ഡലമാണെന്നും മറിച്ച് അത് സംഹാരമല്ല കാട്ടിത്തരുന്നതെന്നും കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അൽഐൻ മലയാളി സമാജം അഞ്ച് ദിവസങ്ങളിലായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ചുവന്ന വിജ്ഞാനോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾക്ക് പ്രത്യേകമായി സംഘടിപ്പിച്ച ചോദ്യോത്തര വേളയിൽ സ്പീക്കർ തന്റെ സരസ ശൈലിയിലൂടെ മറുപടി നൽകി.

അൽഐൻ മലയാളി സമാജം പ്രസിഡന്റ് റസൽ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമേശ് സ്വാഗതം പറഞ്ഞു. യു എ ഇ എക്‌സ്‌ചേഞ്ച് വിനോദ് നമ്പ്യാർ, എൻ എം സി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജി എം മുരളീധരൻ, എക്‌സ്ട്രാ മാർക് യു എ ഇ പ്രതിനിധി അനീസ്, ഐ എസ് സി പ്രസിഡന്റ് മുബാറക് മുസ്തഫ, ജനറൽ സെക്രട്ടറി ഐ ആർ മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.

Latest