Connect with us

International

പാകിസ്ഥാൻ പ്രധാനമന്ത്രി സഊദിയിലെത്തി

Published

|

Last Updated

ദമാം | ഹൃസ്വ സന്ദർശനാർഥം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഊദി അറേബ്യയിലെത്തി. തലസ്ഥാനമായ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തെയും റിയാദ് പ്രവിശ്യാ ഗവർണ്ണർ  ഫൈസൽ ബിൻ ബന്ദർരാജകുമാരൻ, പാകിസ്ഥാനിലെ സഊദി  അംബാസഡർ നവാഫ് ബിൻ സെയ്ദ് അൽ മൽക്കി, സഊദിയിലെ പാകിസ്ഥാൻ അംബാസഡർ രാജാ അലി ഇജാസ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
സന്ദർശനത്തോടനുബന്ധിച്ച്  ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും  പ്രധാനമന്ത്രി സഊദി രാജാവുമായും കിരീടാവകാശിയുമായും  ചർച്ച നടത്തും.
മുസ്‌ലിം രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളും പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവാചക നഗരിയായ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഇമ്രാൻ ഖാൻ റിയാദിലെത്തിയത്.
ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷമുള്ള ഇമ്രാൻ ഖാന്റെ സഊദി  സന്ദർശനത്തെ വളരെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

Latest